പൂഞ്ഞാര്‍ പഞ്ചായത്ത് 4,5,6 എന്നീ വാര്‍ഡ്കളിലൂടെ ഉള്ള പൂഞ്ഞാര്‍ കണ്ടം കവല ജി വി രാജ സ്റ്റേഡിയം നെല്ലിക്കച്ചല്‍ റോഡ് ടാറിങ്ങിനായി ഫണ്ട് അനുവദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ആര്‍ അനുപമ ഡിവിഷനില്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 6 ല്‍ എത്തി വിലയിരുത്തല്‍ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണു AE ജയപ്രകാശ് എന്നിവര്‍രുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയാറാക്കുകയും റോഡില്‍ വെള്ളകെട്ട് ഉണ്ടാവാതെ വെള്ളം ഒഴുകി ഓടയിലേക്ക് പോവുന്നതിന് സൗകര്യം ഉള്‍പ്പെടെ ചെയ്യുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെമ്പര്‍ നല്‍കി.
ഡിവിഷന്‍ ഫണ്ട് 5 ലക്ഷവും വാര്‍ഡ് മെമ്പറുടെ വിഹിതം 1 .30 ലക്ഷം ഉപയോഗിച്ച് റോഡിന്റെ തുടക്കം വാര്‍ഡ് 6 ലും 4, 5 വാര്‍ഡുകള്‍ വരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ജില്ലാ മെമ്പര്‍ ഷോണ് ജോര്‍ജ് 10 ലക്ഷം, വാര്‍ഡ് മെമ്പര്‍ ബിന്ദു അജി 5 ലക്ഷം ഇത്രെയും ഫണ്ട് ഏകോപിപ്പിച്ച് പണി പൂര്‍ത്തീകരിക്കും.
ജനവാസം ഏറെയുള്ള ഈ മേഖലയില്‍ റോഡിന്റെ പണി പൂര്‍ത്തികരിക്കുന്നതോടെ ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ആവശ്യം നടപ്പാക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണു, ബ്ലോക്ക് AE ജയപ്രകാശ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19