Poonjar News

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാർ സംഘടിപ്പിച്ചു

പൂഞ്ഞാർ : ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ഹാളിൽ നടന്ന സെമിനാർ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ യോഗത്തിന് അധ്യക്ഷനായി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ പദ്ധതി വിശദികരണം നടത്തി.

വൈസ് പ്രസിഡന്റ്‌ തോമസുകുട്ടി കരിയപുരയിടം, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അജിത് കുമാർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ സുശീല മോഹനൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ലിസ്സമ്മ സണ്ണി, ഗ്രാമ പഞ്ചായത്ത്‌ അംഗംങ്ങൾ, സെക്രട്ടറി കെ സി സുഭാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.