ഈരാറ്റുപേട്ട: ഐ .എച്ച്.ആർ.ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ സ്റ്റാഫിന്റെയും പൂർവിദ്യാര്ഥികളുടെയും സഹകരണത്തോടെ രൂപീകരിച്ച സി.ഇ.പി . ഡെവലപ്പ് മെൻറ് ആൻഡ് സ്കോളർഷിപ് ഫണ്ടിൽനിന്നുള്ള സ്കോളർഷിപ്പ് വിതരണം പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവൺമെൻറ് നിയന്ത്രണത്തിലുള്ള ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതാണെന്നു എം.എൽ.എ ചടങ്ങിൽ പ്രസ്താവിച്ചു. ക്യാംപസിൽ ഒരു മിനി ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുമെന്നും എം.എൽ.എ. പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ ഡോ .ജോബിമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥി പ്രതിനിധി ജോമിൻ പി. റ്റോമി സ്കോർഷിപ്പ് ജേതാക്കൾക്ക് ആശംസ അർപ്പിച്ചു . ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ .ജോ ഫ്രാൻസിസ് റ്റി സ്വാഗതവും ഇലക്ട്രോണിക്സ് വിഭാഗം മേധാവി.ഷൈൻ പി ജെയിംസ് കൃതജ്ഞതയും അർപ്പിച്ചു .
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19