പൂഞ്ഞാര്‍ ഡിവിഷനില്‍ ഏഴു സ്ഥാനാര്‍ഥികള്‍; മല്‍സരം പൊടിപാറും? കാരണങ്ങള്‍ ഏറെ

പൂഞ്ഞാര്‍: കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇക്കുറി ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന ഡിവിഷനുകളില്‍ ഒന്നാണ് പൂഞ്ഞാര്‍. പല കാരണങ്ങള്‍കൊണ്ടും ഏറ്റവും ശ്രദ്ധ നേടിയ ഡിവിഷന്‍ കൂടിയാണിത്.

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കു മല്‍സരിക്കുന്നതില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ഏഴു പേരാണ് ഇവിടെ മല്‍സരിക്കുന്നത്.

Advertisements

കോണ്‍ഗ്രസും യുഡിഎഫില്‍ നിന്നു മാറി ഇടതു പക്ഷത്തു ചേക്കേറിയ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗവും ബലാബം പരീക്ഷിക്കുന്ന മണ്ഡലത്തില്‍ മൂന്നാം ശക്തിയായി കേരള ജനപക്ഷവും രംഗത്തുണ്ട്.

കേരള ജനപക്ഷത്തിന്റെ നേതാവും പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജാണ് ഇവിടെ മല്‍സരിക്കുന്നത്. ഷോണിന്റെ ആദ്യ അങ്കമാണ് ഇതെങ്കില്‍ പക്വതയും ജനസ്വീകാര്യനുമായ അഡ്വ. വി.ജെ ജോസ് വലിയവീട്ടില്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

സാമൂഹ്യ-പൊതു പ്രവര്‍ത്തനത്തില്‍ നാലു പതിറ്റാണ്ടിലധികമായി സജീവമായുള്ള അഡ്വ. വിജെ ജോസ് വലിയവീട്ടില്‍ സ്വീകാര്യനുമാണ്. കോണ്‍ഗ്രസ് കോട്ടയായിരുന്ന പൂഞ്ഞാര്‍ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കു നല്ല വളക്കൂറുള്ള മണ്ണാണ് പൂഞ്ഞാര്‍ എന്നത് പൂഞ്ഞാറിന്റെ ചരിത്രത്തില്‍ നിന്നു വ്യക്തം. 2015ലേറ്റ അപ്രതീക്ഷിത തോല്‍വി ഒഴിവാക്കിയാല്‍ എല്ലാക്കാലത്തും കേരള കോണ്‍ഗ്രസ് എം-ന്റെ ശക്തികേന്ദ്രമാണ് പൂഞ്ഞാര്‍.

മുന്നണി മാറിയാലും ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഇവിടെ വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പൂഞ്ഞാറില്‍ ഇടതുമുന്നണിക്ക് കോട്ട പണിയാനായി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ ആണ് നിയമിതനായിരിക്കുന്നത്.

ആദ്യറൗണ്ട് പ്രചാരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷയിലാണ്. അതേ സമയം, കഴിഞ്ഞ വര്‍ഷം കേരള കോണ്‍ഗ്രസ് (സെക്യുലര്‍) കറുത്ത പടക്കുതിരകളായതു പോലെ ഈ വര്‍ഷം പടക്കുതിരകളാകാന്‍ തയാറായി നാലു സ്ഥാനാര്‍ഥികള്‍ കൂടെ കളത്തിലുണ്ട്.

കേരള കോണ്‍ഗ്രസിന്റെ ഡിജു സെബാസ്റ്റ്യന്‍, എന്‍ഡിഎ മുന്നണിയില്‍ മല്‍സരിക്കുന്ന ബിജെപിയുടെ വിസി അജികുമാര്‍, അഡ്വ റ്റി.എച്ച്. ചാക്കോ, ബെന്നി ജോസഫ് എന്നിവരും പ്രചാരണങ്ങളില്‍ സജീവമാണ്.

മല്‍സരാര്‍ഥികളും ചിഹ്നവും

1 വി.സി. അജികുമാര്‍ – താമര
2 അഡ്വ റ്റി.എച്ച്. ചാക്കോ – കുട
3 അഡ്വ. വി.ജെ ജോസ് വലിയവീട്ടില്‍ – കൈ

4 ഡിജു സെബാസ്റ്റ്യന്‍ – കസേര
5 അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ – രണ്ടില
6 ബെന്നി ജോസഫ് – ഫുട്‌ബോള്‍
7 അഡ്വ. ഷോണ്‍ ജോര്‍ജ് (ചാക്കോച്ചന്‍) – ആപ്പിള്‍

You May Also Like

Leave a Reply