പൂഞ്ഞാറില്‍ പൊടി പാറും? ആരുടേതാകും അവസാന ചിരി

കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന പൂഞ്ഞാറില്‍ ഇക്കുറി പോരാട്ടം പൊടിപാറും. മൂന്നു മുന്നണികള്‍ക്കുമെതിരെ മല്‍സരിക്കുന്ന ജനപക്ഷം സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ പിസി ജോര്‍ജ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളെയും നിഷ്പ്രഭമാക്കി നേടിയ മിന്നും വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ജനപക്ഷത്തിന്റെ പ്രതീക്ഷ.

Advertisements

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കലും മികച്ച വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ മല്‍സരിച്ച ഒരു തെരഞ്ഞെടുപ്പിലും താന്‍ തോറ്റിട്ടില്ലെന്നതും സംസ്ഥാനമൊട്ടാകെ അലയടിച്ച എല്‍ഡിഎഫ് തരംഗവും തനിക്കു മുതല്‍ക്കൂട്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

നാലു പതിറ്റാണ്ടിനു ശേഷം പൂഞ്ഞാറില്‍ ആദ്യമായി കോണ്‍ഗ്രസ് ലേബലില്‍ മല്‍സരിക്കാനായതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിക്കുളളത്.

കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുന്നതും കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരുടെ വോട്ട് ഏകോപിപ്പിക്കുകയും ചെയ്തത് തനിക്ക് വിധി അനുകൂലമാകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ. ഈരാറ്റുപേട്ടയിലെ പ്രത്യേക സാഹചര്യവും അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply