2021-2022 സാമ്പത്തിക വർഷം കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിൽ 3.03 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
റോഡുകളുടെ നവീകരണം, കുടിവെള്ളം, വിദ്യാഭ്യാസം, വെളിച്ചം, പിന്നോക്ക വികസനം, ചെക്ക് ഡാം നിർമ്മാണം എന്നീ മേഖലകളിലെ വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അംഗീകാരം ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ.
റോഡ് നവീകരണം: 97 ലക്ഷം
- ഞണ്ട് കല്ല് – കുറിഞ്ഞിപ്ലാവ് റോഡ് – 10 ലക്ഷം
- ബാലവാടി-മറയോട്ടിക്കൽ-പാറേക്കയം-ചൊവ്വൂർ റോഡ് – 7 ലക്ഷം
- മേലുകാവുമറ്റം-കളപ്പുര പാറ-കല്ലുവെട്ടം റോഡ് – 10 ലക്ഷം
- കണ്ടം കവല – നെല്ലിക്കച്ചാൽ റോഡ് – 10 ലക്ഷം
- ഓലായം-ഇഞ്ചോലിക്കാവ് റോഡ് – 10 ലക്ഷം
- അടുക്കം സിഎസ്ഐ പള്ളി- പഴുക്കാകാനം റോഡ് – 10 ലക്ഷം
- താളികത്തോട്-കൊണ്ടൂർ അമ്പലം റോഡ് – 10 ലക്ഷം
- പയസ്മൗണ്ട്-തോട്ടത്തിമല റോഡ് – 10 ലക്ഷം
- വെയിൽകാണംപാറ – മഠംകുന്ന് – പെരുന്നിലം റോഡ് – 15 ലക്ഷം
- പനയ്ക്കപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രം മെയിന്റനൻസ് – 5 ലക്ഷം
കുടിവെള്ളം: 72 ലക്ഷം
- മാളിക കുടിവെള്ള പദ്ധതി – 25 ലക്ഷം
- പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പാറമട കുടിവെള്ള പദ്ധതി – 16 ലക്ഷം
- ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതി – 16 ലക്ഷം
- വഴിക്കടവ് കുടിവെള്ള പദ്ധതി – 15 ലക്ഷം
വിദ്യാഭ്യാസം: 64 ലക്ഷം
- ഗവണ്മെന്റ് എച്ച്.എസ്.എസ്. അടുക്കം – 23 ലക്ഷം
- തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ – 18 ലക്ഷം
- മേച്ചാൽ ഹൈസ്കൂളിന് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് – 10 ലക്ഷം
- മേലുകാവ് സി.എം.എസ് ഹൈസ്കൂളിന് ഗേൾസ്ഫ്രണ്ട്ലി ടോയ്ലറ്റ് – 7 ലക്ഷം
- മേലുകാവുമറ്റം സെന്റ് തോമസ് യുപി സ്കൂളിന് ടോയ്‌ലറ്റ് നിർമാണം – 6 ലക്ഷം
ചെക്ക് ഡാം
20 ലക്ഷം - മേലുകാവ് ഗ്രാമപഞ്ചായത്ത് കുളത്തികണ്ടം തോട്ടിൽ ചെക്ക് ഡാം നിർമ്മാണം – 10 ലക്ഷം
- മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ വെങ്ങാട് തോടിനു കുറുകെ ചെക്ക് ഡാം – 10 ലക്ഷം
പിന്നോക്ക വികസനം: 20 ലക്ഷം
- തിടനാട് നെടിയപാല കോളനി നവീകരണം – 5 ലക്ഷം
- മൂന്നിലവ് ഗ്രാമപഞ്ചായത്ത് കോലാനിതോട്ടം എസ്.സി സങ്കേതം കുടിവെള്ള പദ്ധതി – 5 ലക്ഷം
- 60 ഏക്കർ- നടുംതോട്ടം റോഡിൽ നടപ്പാലം നിർമ്മാണം – 10 ലക്ഷം
വെളിച്ചം: 30 ലക്ഷം
- ഡിവിഷനിലെ പ്രധാന ജംഗ്ഷനുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് – 15 ലക്ഷം
- ഡിവിഷനിലെ എസ്.സി കോളനികളിലും സങ്കേതങ്ങളിലും മിനി ഹൈ മാസ്റ്റ് ലൈറ്റുകളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിന് – 15 ലക്ഷം
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19