ഈരാറ്റുപേട്ട : സ്വർണ,ഡോളർ,കള്ളക്കടത്തു കേസിൽ ആരോപനവിധയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനംരാജി വെക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ടും കേരളത്തിൽ സമരം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർക്കുനേരെ പോലീസ് നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് അനസ് നാസർ അധ്യക്ഷത വഹിച്ചു.പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇല്ല്യാസ് ഉദഘാടനം ചെയ്തു. ഡിസിസി മെമ്പർ പി എച് നൗഷാദ് ബ്ലോക്ക് ഭാരവാഹികളായ കെ ഇ എ ഖാദർ, നൗഷാദ് വി പി, സജിമോൻ തൈതോട്ടം, മുഹമ്മദ് ഖാൻ, സി എം ഷിബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് സി സി എം, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അഭിരാം ബാബു, നഗരസഭ കൗണ്സിലർമാരായ അൻസർ പുള്ളോലിൽ, ഫസൽ റഷീദ്, മണ്ഡലം ട്രഷറർ അബ്ദുൽകരീം തുടങ്ങിയവർ പ്രസംഗിച്ചു.