പൊൻകുന്നം സബ് ജയിലിൽ തടവുകാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും,5 ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ജയിലധികൃതർ അറിയിച്ചു. ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്.
കിച്ചണിലെ ഒരു തടവുകാരനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 27 തടവുകാരിൽ കൂടി കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആകെ 51 തടവുകാരും 16 ജീവനക്കാരുമാണ് പൊൻകുന്നം സബ് ജയിലിൽ ഉള്ളത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19