നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് 15 അടി താഴ്ചയിലേക്കു മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: എരുമേലി-പൊന്‍കുന്നം ശബരിമല പാതയില്‍ ഗ്യാസ് ഗോഡൗണിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ രോഗിയുമായി എത്തി തിരികെ മടങ്ങിയ കാറും എതിര്‍ ദിശയില്‍ നിന്നെത്തിയ അംഗപരിമിതന്‍ സഞ്ചരിച്ച മുച്ചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്.

വളവ് തിരിഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഇരു വാഹനങ്ങളും റോഡിന് സമീപത്തെ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഏകദേശം 150 അടിയോളം താഴ്ചയുള്ള ചെങ്കുത്തായ കുഴിയിലേക്കാണ് വാഹനങ്ങള്‍ വീണത്.

ഇരു വാഹനങ്ങളും കുഴിയില്‍ നിന്ന മരത്തില്‍ തട്ടി നിന്നത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ മുക്കൂട്ടുതറ ഇടകടത്തി സ്വദേശികളായ അനൂപ് (25), ബിബിന്‍ (25) എന്നിവര്‍ക്ക് കാലിന് സാരമായി പരിക്കേറ്റു. ബിബിന്റെ രണ്ട് കാലിനും ഒടിവുണ്ട്.

ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ച പഴയിടം സ്വദേശി ഗിരീഷ് (31) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊന്‍കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: