ഈരാറ്റുപേട്ട: നഗരസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നര വരെയുള്ള കണക്ക് അനുസരിച്ച് 60.7 ശതമാനമാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പോളിംഗ് നിരക്ക്.
കോട്ടയം ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്ക് രേഖപ്പെടുത്തിയതും ഈരാറ്റുപേട്ടയിലാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫും ഭരണം തിരിച്ചുപിടിച്ച് പ്രതികാരം വീട്ടാന്‍ എല്‍ഡിഎഫും ലക്ഷ്യമിടുമ്പോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തി എസ്ഡിപിഐ മൂന്നാം കക്ഷിയായും രംഗത്ത് സജീവമാണ്.
Advertisements
പോളിംഗ് ശതമാനത്തിലെ വര്‍ധനവ് എല്ലാ് മുന്നണികള്‍ക്കും ഒരു പോലെ പ്രതീക്ഷ നല്കുന്നു. നഗരസഭാ മുന്‍ ചെയര്മാന് നിസാര്‍ കുര്‍ബാനി, വിഎം സിറാജ് അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.