പാലായിൽ മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കും എന്ന് രാഷ്ട്രീയ നിരീക്ഷനായ മൈക്കിൾ കവുകാട്ട്

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്നും മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകൻ മൈക്കിൾ കവുകാട്ട്.

പാലായിൽ ഇപ്പോൾ ഒരു ജനകീയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാവങ്ങളോട് കരുണയും വിശക്കുന്നവന് ഭക്ഷണം നൽകിയും എല്ലാവരെയും ഒരു പോലെ കണ്ട് ജനസേവനം നടത്തുന്ന മാണി സി കാപ്പന്റെ വിജയം എല്ലാ പ്രവചനങ്ങളെയും തെറ്റിക്കുന്ന വൻ ഭൂരിപക്ഷത്തോടു കൂടിയ വിജയം ആയിരിക്കും എന്ന് 40 വർഷകാലമായി മാണി സി കാപ്പനുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന മൈക്കിൾ കവുകാട്ട് പറഞ്ഞു.

Advertisements

പാലാക്കാർക്കൊപ്പം കേരളം ഉറ്റുനോക്കുന്നതും മാണി സി കാപ്പനെ തന്നെയാണ്. ഈ വിജയം മാണി സി കാപ്പന്റെ മാത്രം അല്ല പാലായിലെ ജനങ്ങളുടെ വിജയം കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply