രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സേവന മേഖലയുടെ ജീവനാഡികൾ ആണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. ഇരിങ്ങാലക്കുടയിൽ പാർട്ടി ഭാരവാഹികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഡപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ മുഖ്യ പ്രസംഗം നടത്തി. നിയോജക മണ്‌ഡലം , മണ്ഡലം ഭാരവാഹികൾക്ക് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡൻറ് റോക്കി ആളുക്കാരൻ അധ്യക്ഷത വഹിച്ചു. എം പി പോളി, മിനി മോഹൻദാസ്, സി വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.