പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 2021 ജനുവരി 17 ന്

അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളി രോഗത്തിനെതിരായ പോളിയോ തുള്ളി മരുന്ന് വാക്‌സിന്‍ ജനുവരി 2021 ജനുവരി 17 ന് നല്‍കുന്നു.

ആരോഗ്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലൂടെയാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്.

പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് തുള്ളി മരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. കോവിഡ് കാലത്ത് നടക്കുന്ന പരിപാടിയില്‍ കോവിഡ് മാനദണ് ഡങ്ങള്‍ പാലിച്ചായിരിക്കും തുള്ളി മരുന്ന് നല്‍ക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply