ഇതാവണം പോലീസ്! ജപ്തി നടപടി നേരിട്ടവര്‍ക്ക് വീടുവെച്ച് നല്‍കിയ പോലീസുകാരന്റെ മഹനീയ മാതൃക ചര്‍ച്ചയാകുന്നു

വിളമ്പിയ ചോറു പോലും കഴിക്കാന്‍ അനുവദിക്കാതെ ദമ്പതികളെ കുടിയൊഴിപ്പിക്കാന്‍ എത്തിയതും പോലീസുകാരുടെ അശ്രദ്ധ മൂലം ദമ്പതികള്‍ തീപിടിച്ചു മരിക്കുകയും ചെയ്ത തലസ്ഥാന നഗരിയിലെ സംഭവം സമൂഹമാധ്യമങ്ങളില്‍ കത്തിപടരുന്നതിനിടെ ശ്രദ്ധ നേടി കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ മഹനീയ മാതൃക.

ജപ്തിയോടെ വഴിയാധാരമായ കുടുംബത്തിനു വീടു വെച്ച് നല്‍കിയാണ് ഒരു പോലീസുകാരന്‍ മാതൃകയാകുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം.

Advertisements

കാഞ്ഞിരപ്പള്ളി എസ്‌ഐയായിരുന്ന എഎസ് അന്‍സിലാണ് ജപ്തിയോടെ വഴിയാധാരമായ കുടുംബത്തിനു വീടു വെച്ച് നല്‍കി മാതൃകയായത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഈ മാതൃകാപരമായ സംഭവം.

കാഞ്ഞിരപ്പള്ളി എസ്‌ഐയായിരുന്ന എ എസ് അനിസിലിനു മുന്നിലേയ്ക്ക് ഒരു കോടതി വിധി എത്തി. കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ബബിത ഷാനവാസിനെയും മകളെയും കോടതി നടപടികളുടെ ഭാഗമായി ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്.

ജപ്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. പോലീസ് സംഘം ജപ്തി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ബബിതയുടെ രോഗാവസ്ഥയും കുടുംബത്തിന്റെ നിര്‍ധനാവസ്ഥയും എസ്‌ഐയ്ക്കു ബോധ്യപ്പെട്ടത്.

കോട്ടയം സ്വദേശിയായ എസ്‌ഐ ഈ കുടുംബത്തിനു താമസിക്കാന്‍ വാടക വീട് ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. ജപ്തി ചെയ്യാനൊരുങ്ങിയ വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം അന്‍സില്‍ വാടക വീട്ടിലേയ്ക്കു മാറ്റി.

തുടര്‍ന്ന് ജനമൈത്രി പോലീസിന്റെയും നല്ലവരായ നാട്ടുകാരെയുടെയും സഹകരണത്തോടെ ഒപ്പം കൂട്ടി അന്‍സില്‍ നിര്‍ധന കുടുംബത്തിനു വീടും വെച്ചു നല്‍കി.

തിരുവനന്തപുരത്ത് ജപ്തി നടപടിക്കെത്തിയ പോലീസ് സംഘത്തിന്റെ മുന്നില്‍ ഒരു കുടുംബം കത്തിത്തീര്‍ന്നത് കാണുമ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ പോലീസിന്റെ കാരുണ്യസ്പര്‍ശം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

സാധാരണക്കാരന്റെ കണ്ണീരൊപ്പേണ്ടവരാണ് പോലീസുകാര്‍ എന്നു വ്യക്തമാക്കുന്നതാണ് അന്‍സിലിനെ പോലെയുള്ള എസ്‌ഐമാരുടെ പ്രവര്‍ത്തനങ്ങള്‍.

You May Also Like

Leave a Reply