സ്കൂട്ടർ യാത്രക്കാരിയുടെ സംശയം, പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍ ഒരു ജീവൻ രക്ഷിച്ചു

ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം ഭാഗത്ത് നിന്ന് പൂവാർ ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീയോട് മറ്റൊരു സ്ത്രീ കടൽ തീരത്തേയ്ക്ക് വഴി ചോദിച്ചതിൽ അസ്വാഭാവികത തോന്നിയ അവർ വിവരം അപ്പോള്‍ ചപ്പാത്ത് ഭാഗത്ത് ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ റഷീദ് എന്ന പോലീസുകാരനെ വിവരം അറിയിച്ചു.

സംശയം തോന്നിയ അദ്ദേഹം ഉടൻതന്നെ തന്റെ ബൈക്കിൽ സ്ത്രീ പോയ ദിശയിലേക്ക് അന്വേഷിച്ചു പോയി.

പുളിങ്കുടി ആഴിമല കടല്‍ തീരത്ത് പാറക്കെട്ടിൽ നിന്ന് താഴെക്ക് ചാടാൻ നിൽക്കുന്ന സ്ത്രീയെ കണ്ടെത്തുകയും, തന്നെ കണ്ട ഉടൻ വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് ചാടിയസ്ത്രീയെ റഷീദ് കൂടെ ചാടി സ്ത്രീയുടെ ജീവൻ രക്ഷിക്കുകയും ചെയ്യുകയുണ്ടായി. സ്ത്രീയെ വിഴിഞ്ഞം സ്റ്റേഷനില്‍ കൂട്ടി കൊണ്ട് വന്ന് ബന്ധുക്കളോടൊപ്പം അയച്ചു.

You May Also Like

Leave a Reply