കോവിഡ് ബാധിച്ച് പോലീസ് ഉദ്യാഗസ്ഥന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ അജിതന്‍ (55) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടത്. കോവിഡ് ബാധിച്ചു മരിക്കുന്ന സംസ്ഥാനത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ്.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.

join group new

Leave a Reply

%d bloggers like this: