പാലാ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളായ സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ മാത്യു സ്റ്റീഫനേയും രജ്ഞിനി കെ പി യേയും പാലാ ബ്ലഡ് ഫോറം ആദരിച്ചു.
ബ്ലഡ് ഫോറം ചെയർമാൻ പാലാ ഡി വൈ എസ് പി ഷാജു ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പാലാ എസ് എച്ച് ഓ കെ പി തോംസൺ, പാലാ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, പ്രെഫസർ പി ഡി ജോർജ്, സാബു അബ്രാഹം, സജി വട്ടക്കാനാൽ, കെ ആർ സൂരജ്, സി ആർ ഓ ഷാജിമോൻ എ റ്റി, ക്യാപ്റ്റൻ സതീഷ് തോമസ്, രാജേഷ് കുര്യനാട്, ജയ്സൺ പ്ലാക്കണ്ണി, റഫീക് അമ്പഴത്തിനാൽ, ജോമി സന്ധ്യാ, ഷാജി തകിടിയേൽ, അരുൺ പോൾ ജോസഫ് എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു.
ഡി വൈ എസ് പി ഷാജു ജോസ് മൊമൊൻ്റോകൾ നൽകി. രക്തത്തിന് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ ബ്ലഡ് ഫോറത്തിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തുവാനും യോഗത്തിൽ തീരുമാനിച്ചു.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലാ ബ്ലഡ് ഫോറം ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയിലാണെന്നും യോഗം വിലയിരുത്തി.
ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്.
3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. ഈ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ സംഘടനകളും ആളുകളും മുമ്പോട്ടു വരണമെന്നും യോഗം അഭ്യർത്ഥിച്ചു.
രക്തം ദാനം ചെയ്യുവാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19