വ്യാജരേഖ ചമച്ച് ബാങ്ക് ലോണ്‍ എടുത്ത് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിയില്‍

ഈരാറ്റുപേട്ട നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 2005 ല്‍ വ്യാജരേഖകള്‍ ഹാജരാക്കി ലോണെടുത്ത ശേഷം ലോണ്‍ തുക തിരിച്ചടയ്ക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ഹബീബ് മേത്തര്‍(57) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയില്‍ ആയത്.

പരാതിക്കാരന്‍ നടയ്ക്കല്‍ സ്വദേശിക്ക് ബാങ്കില്‍ പണം അടയ്ക്കണം എന്ന് കാണിച്ച് ഗ്രാമീണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ബാങ്കില്‍ ചെന്ന് അന്വേഷണം നടത്തിയ സമയം പ്രതി പരാതിക്കാരന്റെ പേരില്‍ വ്യാജ കരം അടച്ച രസീത് ഉള്‍പ്പെടെ തയ്യാറാക്കി ബാങ്കില്‍ ഹാജരാക്കി 2005 ല്‍ ലോണ്‍ എടുക്കുകയും തുടര്‍ന്ന് പ്രതി ബാങ്കിനു ഈടായി നല്‍കിയിരുന്ന പ്രതിയുടെ പേരില്‍ ഉള്ള സ്ഥലം വില്പന നടത്തുകയും ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.

Advertisements

തുടര്‍ന്ന് പരാതിക്കാരനു ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വ്യാജരേഖ ചമച്ച കാര്യം അറിയുന്നത്. തുടര്‍ന്ന് പരാതിയില്‍ കേസ്സ് രെജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലാകുന്നത്.

പ്രതിയെ ചോദ്യം ചെയ്ത് സമയം കോട്ടയത്തുള്ള ഒരു പ്രസ്സില്‍ നിന്നാണ് പ്രതി കരം അടച്ച രസീത് സംഘടിപ്പിച്ചത് എന്നാണ് പറഞ്ഞിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പാലാ ഡിവൈഎസ്പിപ്രഭുല്ല ചന്ദ്രകുമാറിന്റെ നേത്യത്തത്തില്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറന്മാരായ വി.ബി.അനസ് , ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply