Erattupetta News

ഈരാറ്റുപേട്ടയിൽ പോക്സോ കോടതി അനുവദിച്ചു

ഈരാറ്റുപേട്ട: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ച് ഉത്തരവായി എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ കോട്ടയം ജില്ലക്ക് അനുവദിച്ച ഏക കോടതിയാണിത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും,നിയമ മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ കോടതി അനുവദിച്ചത്.

ഈരാറ്റുപേട്ടയിൽ നിലവിൽ ഉള്ള കോടതി കെട്ടിടത്തോട് അനുബന്ധിച്ച് 3 കോടി രൂപാ മുടക്കി നിർമ്മാണം പൂർത്തിയായി വരുന്ന കെട്ടിടത്തിൽ ആണ് പുതിയ കോടതി ആരംഭിക്കുന്നത്. അഡിഷണൽ ജില്ലാ കോടതിയുടെ അധികാരമുള്ള പുതിയ കോടതി ആരംഭിക്കുന്നതോടെ ഈരാറ്റുപേട്ട കോടതി അഡി.ജില്ലാ കോടതിയുള്ള കോട്ടയത്തെ മൂന്നാമത്തെ സെന്റർ ആയി മാറും 3 മാസത്തിനുള്ളിൽ കോടതിയുടെ പ്രവ്യത്തനം ആരംഭിക്കാൻ സാധിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.