Crime News

പോക്സോ കേസിൽ യുവാവ് പാലാ പോലീസിന്റെ പിടിയിൽ

പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം കൊണ്ടൂർ മൈലാടി ഭാഗത്തു മണ്ണിൽപറമ്പിൽ രാഹുൽ ഷാജിയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

ഒളിവിൽപോയ രാഹുലിനെ ഇടുക്കിയിൽ നിന്നാണു പിടികൂടിയത്. പ്രതിക്കെതിരെ തിടനാട് സ്റ്റേഷനിൽ അടിപിടി കേസും ഈരാറ്റുപേട്ട എക്സൈസിൽ കഞ്ചാവ് വിൽപന കേസും നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

പാലാ സ്റ്റേഷൻ എസ് എച്ച് ഒ കെ പി ടോംസൺ, എസ് ഐ ബിനു എ എൽ, ബിജു വർഗീസ്, സി പി ഓ ജോഷി മാത്യു, രഞ്ജിത്ത് സി, എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published.