ഗ്രാമ്പൂ പറിക്കാനായി മരത്തില്‍ കയറിയപ്പോള്‍ ദേഹാസ്വസ്ഥ്യം ഉണ്ടായി മരിച്ച പിഎന്‍ ശശിയുടെ സംസ്‌കാരം ഇന്ന്

തലനാട്: ഗ്രാമ്പൂ പറിക്കാനായി മരത്തില്‍ കയറിയപ്പോള്‍ ദേഹാസ്വസ്ഥ്യം ഉണ്ടായി മരിച്ച പിഎന്‍ ശശിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ നടക്കും.

ഗ്രാമ്പൂ പറിക്കാനായി മരത്തില്‍ കയറിയ ശശിക്ക് തളര്‍ച്ചയനുഭവപ്പെട്ട് ബോധരഹിതന്‍ ആകുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഭക്ഷണം കഴിച്ചു തിരികെ എത്തിയപ്പോഴാണ് മരത്തിനു മുകളില്‍ അനക്കമില്ലാതെ ഇരിക്കുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടത്. മരത്തില്‍ കയറിയ ഇദ്ദേഹം ശരീരം മരവുമായി ബന്ധിച്ചിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും അഗ്നിശമന സേനയും നന്മക്കൂട്ടം അംഗങ്ങളും എത്തി മരത്തില്‍ നിന്നും താഴെയിറക്കി ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply