ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കറി സ്ക്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ഹുമാനിറ്റീസ് ഗ്രൂപ്പിൽ 1200-ൽ 1200 മാർക്കുമായി സേതു പി.ആർ. ഉന്നത വിജയം കരസ്ഥമാക്കി.
പഠന പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ സേതു സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ എ ഗ്രേഡ് നേടിയിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
മികച്ച നർത്തകിയും ഗായികയുമായ സേതു സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ കർത്താ ആശയുടേയും അമ്പാറ പല്ലാട്ട് അഡ്വ.രാജേഷിന്റെയും മകളാണ്. ക്ലാറ്റ് പ്രവേശന പരീക്ഷ എഴുതി നിയമ പഠനത്തിൽ ചേരാനാണ് മികച്ച സ്കൗട്ട് അൻഡ് ഗൈഡ്സ് വാളണ്ടിയർ കൂടിയായ സേതുവിന്റെ ആഗ്രഹം.
സ്ക്കൂളിൽ പരീക്ഷ എഴുതിയ 320-ൽ 286 പേർ ഉപരി പഠനത്തിന് അർഹരായി. 90 % വിജയം നേടി വിദ്യാഭ്യാസ ജില്ലയിൽ ഈ വർഷവും മുന്നിലെത്തി.
സയൻസ് ബയോളജി ഗ്രൂപ്പിൽ പരീക്ഷ എഴുതിയ ഫിദ ഹാരിസ്, ആമിന റ്റി എൻ. എന്നിവർ 1200-ൽ 1198 മാർക്ക് നേടി മികച്ച നേട്ടം കൈവരിച്ചു. വിവിധ ഗ്രൂപ്പുകളിലായി 34 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. വിജയികളെ മാനേജ്മെന്റും പി.റ്റി.എ.കമ്മിറ്റിയും ആഭിനന്ദിച്ചു.