കോവിഡ് പ്രതിരോധം: സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ പങ്കെടുക്കാവൂവെന്ന് ജില്ലാ കളക്ടര്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇന്നു (ഡിസംബര്‍ 21) നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരക്ക് ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്തുള്ള മുന്‍കരുതല്‍ അനിവാര്യമാണ്.

ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് ഉചിതം. ചടങ്ങ് വീക്ഷിക്കുന്നതിന് അംഗങ്ങള്‍ക്കൊപ്പം ആളുകള്‍ എത്തുന്നതും വേദിയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതും ഒഴിവാക്കണം.

ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളില്‍ അംഗങ്ങള്‍ക്കൊപ്പം ഒരാളെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാവുന്നതാണ് -കളക്ടര്‍ അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply