ചെറുകിട റബര്‍കര്‍ഷക ഫെഡറേഷന്‍ കളക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധകര്‍ഷക ധര്‍ണ്ണ നടത്തി

കോട്ടയം: ചെറുകിട റബര്‍ കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉത്ഘാടനം കോട്ടയം കളക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് ചെറുകിട റബര്‍ കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി നിര്‍വ്വഹിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എകപക്ഷീയമായി കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരം എത്രയും വേഗംഒത്ത് തീര്‍പ്പാക്കുക, അടച്ചു പൂട്ടിയ റബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

Advertisements

രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ചെറുകിട റബര്‍ കര്‍ഷക ഫെഡറേഷന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി അറിയിച്ചു.

യോഗത്തില്‍ താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ ജോസഫ്, വി ബി. വിനു, വി.കെ ഗോപി, ജയിംസ് ജോസഫ്, വി.എം മാത്യു, മാത്യു രണ്ട്പ്ലാവില്‍, ജോമി ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply