
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനായിരുന്നു.
ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ഫാ. ജിനു മച്ചുകുഴി, ചലച്ചിത്രതാരം ദുർഗ നടരാജ്, തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോട്ടയത്തെ കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് 111 അടി നീളവും 3 അടി വീതിയും ഉള്ള ഒറ്റ കാൻവാസിൽ സ്വാതന്ത്ര്യസ്മരണകൾ ഉണർത്തുന്ന മെഗാ പെയിന്റിംഗ് ജസ്റ്റിസ് കെ ടി തോമസ് ഉദ്ഘാടനം ചെയ്തു.
മാത്യൂസ് ഓരത്തേൽ, ആർട്ടിസ്റ് അശോകൻ ടി എസ് ശങ്കർ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം മുതൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം മെഗാ കാൻവാസ് ദർശനയിൽ സ്ഥിരമായി പ്രദർശിപ്പിക്കും. പ്രഭാഷപരമ്പരയുടെ ഉദ്ഘാടനം കൽപ്പറ്റ നാരായണൻ ഉദ്ഘാടന പ്രഭാഷണം നടത്തി നിർവഹിച്ചു.