പാലാ: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഗ്രാമങ്ങളുടെ വികസനം അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അന്തീനാട് മങ്കര കൊച്ചുപറമ്പിൽ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശ് എസ്., ജോർജ് ഇയോണികാട്, സിജോ മൂന്ന് തൊട്ടിയിൽ, വിൻസെൻ്റ് കൊച്ചുപറമ്പിൽ, ഓമന നടുത്തൊട്ടിയിൽ, ജോസ് ഇടയാനിക്കാട്, ജോസ് ഇല്ലിക്കൽ, മാത്തുക്കുട്ടി കല്ലറയ്ക്കൽ, ഔസേപ്പച്ചൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.
ഒർലാണ്ടോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷൻ ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു ജോൺ ബ്രിട്ടാസ് എം. പി. ,ഗോപിനാഥ് മുതുകാട് ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ ,ഫാ.ഡേവിസ് ചിറമേൽ ,ദിനേശ് പണിക്കർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഫൊക്കാന പ്രസിഡന്റ് Read More…
പാലാ: കെ.എം.മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം കൂടി ആരംഭിച്ചു. പുതിയ വിഭാഗത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിലെ ഫോറൻസിക് വിദഗ്ധനായ ഡോ.സെബിൻ.കെ.സിറിയക് ഇവിടെ ചുമതലയേറ്റു. ഫോറൻസിക് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുള്ള പരിചയസമ്പന്നനായ ആരോഗ്യ വകുപ്പിലെ ഡോക്ടറാണ് ഡോ.സുബിൻ. പ്രത്യേക ഓഫീസും ഉപകരണങ്ങളും ക്രമീകരണങ്ങളും ഇതിനായി സജ്ജീകരിച്ചതായി ചെയർമാൻ അറിയിച്ചു. ജൂലൈ 11 മുതൽ ഫോറൻസിക് വിഭാഗം ഇവിടെ പ്രവർത്തിച്ചു തുടങ്ങും.രാവിലെ 9 മുതൽ Read More…