പ്ലാശനാൽ : നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ തോമസിന്റെ മകൻ റോബിൻ (ജോമോൻ-44) ആണ് മരിച്ചത്. പ്ലാശനാൽ കലേക്കണ്ടം ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
കടനാട് കാവുംകണ്ടത്ത് കോഴിഫാമിൽ സൂപ്പർവൈസറായ റോബിൻ മുണ്ടക്കയത്തെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഭിത്തിലിയിടിക്കുകയായിരുന്നു. ഉടൻതന്നെ റോബിനെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
മാതാവ് : അക്കാമ്മ. സഹോദരങ്ങൾ : ധനേഷ്, ധന്യ
ഭാര്യ : സോബി കൊല്ലപ്പള്ളി കോഴിക്കോട്ട് വാഴേപ്പറമ്പിൽ കുടുംബാംഗം മകൾ : എഡ്വിൻ, ഗോഡ്വിൻ, അഡോണ.