മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ദുര്‍ബലപ്പെടുത്തും.
മുല്ലപെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടാകുവാന്‍ സാധ്യതയുള്ള അതിതീവ്ര മഴയും പ്രദേശത്തിന്റെ ഭൂകമ്പ സാധ്യതയും നിലവിലുള്ള ഡാമിന് ഭീഷണിയാണെന്ന് വിദഗ്ദ്ധ അഭിപ്രായമുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തും പന്താടുവാന്‍ സംസ്ഥാനസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി വര്‍ക്കിംഗ്‌ചെയര്‍മാന്‍ അഡ്വ: പി സി തോമസ് എക്‌സ് എംപി മുഖ്യപ്രഭാഷണവും പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ ആമുഖ പ്രഭാഷണവും നടത്തി.
ജോയി ഏബ്രഹാം എക്‌സ് എംപി, ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം പി, തോമസ് ഉണ്ണിയാടന്‍ എക്‌സ് എം എല്‍ എ, ജോണി നെല്ലൂര്‍ എക്‌സ് എം എല്‍ എ, കൊട്ടരക്കര പൊന്നച്ചന്‍ , സജി മഞ്ഞക്കടമ്പില്‍ , വിക്ടര്‍ റ്റി തോമസ് ഗ്രേസമ്മ മാത്യു, അപു ജോണ്‍ ജോസഫ്, കെ.വി. കണ്ണന്‍ ,രാകേഷ് ഇടപ്പുര, ബൈജു വറവുങ്കല്‍ ,ഷിജു പാറയിടുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19