കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പിജെ ജോസഫ് എംഎല്‍എ. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണം.
താറാവ് കൃഷിയുമായി ബദ്ധപ്പെട്ട നൂറ് കണക്കിന് ചെറുകിട കര്‍ഷകരാണ് കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഉള്ളത്. നാമമാത്ര വരുമാനം ഉള്ള ഇവരുടെ ഏക വരുമാന മാര്‍ഗ്ഗമാണ് നിലച്ചിരിക്കുന്നത്.
Advertisements
നിത്യ ചിലവിനുപോലും നിവര്‍ത്തിയില്ലാത്ത ഈ കര്‍ഷകര്‍ക്ക് അടിയന്തര സഹായം ഉടന്‍ തന്നെ ചെയ്തു കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം. അതിനായി സര്‍ക്കാര്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതോടപ്പം പ്രത്യേക സഹായ പദ്ധതിയും പ്രഖ്യാപിക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.