കാര്‍ഷിക പ്രതിബദ്ധതയുള്ള സിനിമയും, സാഹിത്യവും ഉണ്ടാകണം: പിജെ ജോസഫ്

തൊടുപുഴ: ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ജൈവകൃഷിക്ക് പുത്തനുണര്‍വ് നല്‍കിയെന്നും അതിലെ നായികയായ മഞ്ജു വാര്യര്‍ കേരളത്തിലെ ജൈവ കൃഷി പ്രമോട്ടറായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു.

തൊടുപുഴ കാര്‍ഷികമേളയുടെ സമാപന സമ്മേളനത്തില്‍ പ്രളയാനന്തരം ഹൈറേഞ്ചിലെ കര്‍ഷകരുടെ അതിജീവനം പ്രമേയമാക്കി ജോര്‍ജ് പുളിങ്കാട് എഴുതിയ പ്രളയകാലം എന്ന നോവലിന്റെ പ്രതി പി.ജെ. ജോസഫ് പ്രശസ്ത സിനിമാനടി മഞ്ജു വാര്യര്‍ക്ക് നോവലിസ്റ്റ് ജോര്‍ജ് പുളിങ്കാടിന്റെ സാന്നിദ്ധ്യത്തില്‍ നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisements

മോന്‍സ് ജോസഫ് എം.എല്‍.എ, ടിയു കുരുവിള, ജോയി അബ്രാഹം, ഫ്രാന്‍സീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, എം.ജെ. ജേക്കബ്ബ്, സജി മഞ്ഞക്കടമ്പില്‍, ഷിബു തെക്കുംപുറം, ജോസി ജോസഫ്, ജോസ് കുഴികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply