പാലാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ആദ്യം അഭിപ്രായം പറയേണ്ടത് മാണി സി കാപ്പന്‍; കാപ്പനു സീറ്റു വിട്ടുനല്‍കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്

പാലാ: മാണി സി കാപ്പനു സീറ്റ് നല്‍കുന്ന കാര്യം യുഡിഎഫ് പരിഗണിക്കുമെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ. എല്‍ഡിഎഫില്‍ നിന്ന് പുറത്തുവരുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടതു മാണി സി കാപ്പനാണെന്നും പിജെ ജോസഫ് പറഞ്ഞു.

കാപ്പന് വിജയ സാധ്യതയുണ്ട്. യുഡിഎഫ് ഭാഗമായി മത്സരിച്ചാല്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ കൈവശമുള്ള പാലാ സീറ്റ് വിട്ടുനല്‍കുമെന്നും പിജെ ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ച് മത്സരിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഭിമാനാര്‍ഹമായ പ്രകടനമാണ് കാഴ്ചവച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു.

നേരത്തെ പാലാ സീറ്റില്‍ മല്‍സരിക്കുമെന്ന സൂചന നല്‍കി പിസി ജോര്‍ജ് എംഎല്‍എയും രംഗത്തുവന്നിരുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply