തിടനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 10 പിണ്ണാക്കനാട് മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശത്ത് ഉള്ള ജനങ്ങള്‍ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്.
മൈക്രോ കണ്ടയ്‌മെന്റ് ആക്കിയ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പഞ്ചായത്ത് പോലീസ് അധികാരികള്‍ നിര്‍ദേശിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
തിടനാട് ഗ്രാമപഞ്ചായത്തില്‍ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യാന്‍ പാടുള്ളതല്ല.
പോലീസ് അധികാരികളും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
മൈക്രോ കണ്ടയ്‌മെന്റ് ആക്കിയ പ്രദേശത്ത് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയും റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുറന്നു പ്രവര്‍ത്തിക്കും.
ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം. മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ മാത്രം പങ്കെടുക്കുക. മറ്റ് യാതൊരു ചടങ്ങുകളും ഈ മേഖലകളില്‍ പാടില്ല, മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19