തികച്ചും സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ് തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലുള്ള പിണ്ണാക്കനാട് – ചാണകക്കുളം റോഡ്.
ഏകദേശം രണ്ടു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡിന് അറ്റകുറ്റപണികള്‍ സമയത്തു ചെയ്യാതെ ഇരുന്നതു മൂലം ഇപ്പോള്‍ സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ് ഈ റോഡ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ഇതു മൂലം എണ്‍പതോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. നിരന്തരമായ പരാതികള്‍ ഉന്നയിച്ചിട്ടും വേണ്ടപ്പെട്ട അധികാരികള്‍ ആരും ഈ റോഡിന്റെ അവസ്ഥയ്ക്കു പരിഹാരം കാണുന്നില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അധികാരികള്‍ റോഡിന്റെ കാര്യം മറന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പിഡബ്ല്യൂഡി റോഡ് ആയതിനാല്‍ പഞ്ചായത്തിനു നന്നാക്കാനാവില്ലെന്നും റോഡിന്റെ ദുരവസ്ഥ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ അറിയിച്ചിട്ടുണ്ടെന്നും എട്ടാം വാര്‍ഡ് മെമ്പര്‍ ജോസ് ജോസഫ് പറഞ്ഞു.
റോഡിന്റെ ദുരവസ്ഥ മൂലം ഇതിലൂടെയുള്ള ബസ് സര്‍വീസും നിര്‍ത്തിയിരിക്കുകയാണ്. റോഡ് നന്നാക്കിയാല്‍ ഇതിലൂടെ ബസ് സര്‍വീസും വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ ഈ സ്വപ്‌നം എന്നു പൂവണിയുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19