സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്, വിശദാംശങ്ങളുമായി മുഖ്യമന്ത്രി തല്‍സമയം!

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധ കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ നാനൂറു മുകളിലായിരുന്നു കോവിഡ് രോഗബാധ.

ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 138 പേര്‍ പുറത്തു നിന്നും 68 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തിരുവനന്തപുരത്തു മാത്രം 201 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്.

You May Also Like

Leave a Reply