പി. എസ്. സി. യുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ തകര്‍ക്കുന്നു: കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി

തിടനാട് :അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതി- യുവാക്കളുടെ ആശ്രയമായ പി. എസ്. സി. യുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് തിടനാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

യോഗ്യത ഇല്ലാത്ത ഇഷ്ടക്കാരെ തിരുകി കയറ്റുമ്പോള്‍ പി എസ് സി റാങ്ക് പട്ടികയില്‍ ഇടംപിടിച്ച മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ ആണ് വഞ്ചിക്കപ്പെടുന്നത്. കണ്‍സള്‍ട്ടന്‍സി വഴി നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ സര്‍ക്കാര്‍ വെക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ശ്രീ സുരേഷ് കാലായില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ക്കി സ്‌കറിയ പൊട്ടംകുളം, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു, ബ്ലോക്ക് ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ വെള്ളുകുന്നേല്‍, ജോസഫ് കിണറ്റുകര, ജോണി കാക്കനാട്ട്, ബാബു തുണ്ടത്തില്‍, ഉണ്ണി കല്ലങ്കാട്ട്, സാവിയോ ഇലഞ്ഞിമറ്റം, കുരിയച്ചന്‍ കൈയാണിയില്‍, ഡാനി പാറയില്‍, സുമേഷ് മാവറ, മാത്തച്ചന്‍ കുഴിത്തോട്ട്, ഷിബു മുത്തിരേന്തി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply