പന്നിഫാം നിറുത്തലാക്കണം; ഒത്താശ ചെയ്തു കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ബിജെപി

അമ്പാറനിരപ്പേല്‍: തിടനാട് പഞ്ചായത്ത് അമ്പാറനിരപ്പേല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന പന്നി ഫാം സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

വില്ലന്താനത്ത് സോജന്റെ ഉടമസ്ഥതയിലുള്ള ഈ ഫാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പന്നിഫാം നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കൊണ്ടൂര്‍ 2-ാ0 വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിടനാട് പഞ്ചായത്തിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.

സമരം ബിജെപി ജില്ല കമ്മിറ്റീ മെമ്പര്‍ അഡ്വ സനല്‍കുമാര്‍ ഉത്ഘാടനം ചെയ്യ്തു. ബിജെപി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ രാജേഷ് പാറയ്ക്കല്‍, രാജീവ് പടിപ്പുരക്കല്‍, ജയ്‌മോന്‍ കളരിക്കല്‍, മണിയന്‍ കല്ലംകുഴി എന്നിവര്‍ പങ്കെടുത്തു.

പന്നിഫാമിനു അനുമതി കൊടുക്കുകയും ഒത്താശ ചെയ്യ്തു കൊടുക്കുന്ന ഭരണസമിതി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. പന്നിഫാമിലെ ദുര്‍ഗന്ധവും മലിനജലവും പരിസരവാസികള്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുകയും, പരിസരത്തുള്ള തോടുകളിലേക്ക് മലിനജലം ഒഴുക്കി പുഴകള്‍ മാലിന്യപ്പെടുന്നതായും എത്രയും വേഗം പന്നിഫാം നിറുത്തലാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply