Erattupetta News

നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ വീഡിയോ പ്രദർശനം 28,29 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ‘ആസാദി കാ അമൃത് മഹോത്സവി’ ന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നു.

യൂനിസെഫിന്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 28 ന് രാവിലെ 10ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.

ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെന്റ് ജോർജ്ജ് കോളജ് മാനേജർ ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും.

നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ ആശംസകൾ അർപ്പിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിന്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തുന്ന പ്രത്യേക സെമിനാറുകളും പ്രദർശനത്തോടൊപ്പമുണ്ടാകും. സ്കൂൾ-കോളേജ് വിദ്യാത്ഥികൾക്കും, പൊതുജനങ്ങൾക്കും പ്രദർശനം സൌജന്യമായി കാണുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.