ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഉടമയെയും ആക്രമിക്കാന്‍ ശ്രമം; പോലീസ് കെസെടുത്തു

ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഉടമയെയും ആക്രമിക്കാന്‍ ശ്രമം. ഇന്ന് രാവിലെ 7.30 ഓടെ കങ്ങഴ പത്തനാട് പ്രവര്‍ത്തിക്കുന്ന പമ്പിലാണ് സംഭവം.

പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയ യുവാക്കള്‍ തങ്ങളുടെ ബൈക്കിന് ഇന്ധനം നിറച്ച ശേഷം മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ എതിര്‍ത്തു.

Advertisements

ഇതോടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഓടിയെത്തിയ ഉടമ സ്വരജിത്ത്‌ലാലിന് നേരെ കത്തിവീശി ഭീഷണിപ്പെടുത്തി. ആളുകള്‍ കൂടിയതോടെ അസഭ്യം പറഞ്ഞ ശേഷം ഇവര്‍ സ്ഥലത്തു നിന്നും പോയി.

11.30-ഓടെ രണ്ടു ബൈക്കുകളിലായി നാലു പേര്‍ വീണ്ടും പമ്പിലെത്തുകയും പരസ്യമായി മദ്യപിക്കുകയും ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് എത്തിയതോടെ ഇവര്‍ സ്ഥലത്തു നിന്നും മുങ്ങി.

വെകീട്ട് മൂന്നരയോടെ സംഘം വീണ്ടും പമ്പിലെത്തി. തങ്ങളുടെ കൈയ്യില്‍ ബോംബ് ഉണ്ടെന്നും പരാതി പിന്‍വലിച്ചില്ലെങ്കില്‍ പമ്പ് കത്തിക്കുമെന്നും ഉടമയെ വധിക്കുമെന്നും വീണ്ടും ഭീഷണി മുഴക്കി.

മുന്‍പ് ഇതേ പമ്പില്‍ കാര്‍ യാത്രികര്‍ക്കു നേരെ മുളകുസ്‌പ്രേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് സംഭവത്തിന് പിന്നിലെന്ന് ഉടമ പറഞ്ഞു. സംഭവത്തില്‍ അന്വേണം ആരംഭിച്ചതായി കറുകച്ചാല്‍ പോലീസ് അറിയിച്ചു.

You May Also Like

Leave a Reply