ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. രണ്ടു ദിവസം നിശ്ചലമായി നിന്നതിനു ശേഷമാണ് വീണ്ടും വില ഉയരുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ 12 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 82.86 രൂപയും ഡീസലിന് 73.07 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.19 രൂപയും ഡീസല്‍ ലിറ്ററിന് 77.088 രൂപയുമാണ്.
Advertisements
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വിലകൂടാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാചകവാതകത്തിന്റെയും വില വര്‍ധിച്ചിരുന്നു.