മാണി സി കാപ്പൻ്റെ കരുതലിൽ പേര്യംമലയിൽ തടസ്സമില്ലാതെ വൈദ്യുതി

തലനാട്‌: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ 23 കുടുംബങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമായി. തലനാട് പഞ്ചായത്തിലെ ആറാം വാർഡിലെ മേലടുക്കം പേര്യംമല ഭാഗത്തെ കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഹരിച്ചത്. ഇതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനമുൾപ്പെടെ സുഗമമായി.

നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്നു മാണി സി കാപ്പൻ എം എൽ എ വൈദ്യുതിമന്ത്രി എം എം മണിയുമായി ബന്ധപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചു ത്രീഫേസ് ലൈൻ, പുതിയ 19 പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചുമാണ് പ്രശ്നം പരിഹരിച്ചത്.

നേരത്തെ 49 പോസ്റ്റുകൾ ചുറ്റിയാണ് ഈ മേഖലയിൽ വൈദ്യുതി എത്തിച്ചിരുന്നത്. ഇതുമൂലം നിരന്തരം വൈദ്യുതി തടസ്സം നേരിടുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് ബാബു, ആഷാ റിജു, താഹ തലനാട്, പഞ്ചായത്ത് മെമ്പർമാർ രാമകൃഷ്ണൻ, വിനോജ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

Leave a Reply