Uzhavoor News

ഉഴവൂരിൽ കുട്ടികള്‍ക്കായുള്ള വ്യക്തിത്വ വികസന ഏകദിന ക്യാമ്പ് മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ബഹുമാനപ്പെട്ട എം എൽ എ ശ്രീ മോൻസ് ജോസഫ് 2023 ഫെബ്രുവരി 25-ാം തീയതി ശനിയാഴ്ച ഉഴവൂര്‍ കണിയാംപറമ്പില്‍ കണ്‍വെക്ഷന്‍ സെന്‍ററില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷനായ ശ്രീ. പി എന്‍ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഏലിയാമ്മ കുരുവിള ,സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ ശ്രീ. തങ്കച്ചന്‍ കെ എം,ദ്രോണാചാര്യ ശ്രീ സണ്ണി തോമസ് ,മെമ്പര്മാരായ സിറിയക് കല്ലട,റിനി വില്‍സന്‍, ബിനു ജോസ് തോട്ടിയില്‍, ബിന്‍സി അനില്‍, മേരി സജി, ശ്രീനി തങ്കപ്പന്‍, ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. സുനില്‍ എസ്, സിഡിഎസ് ചാര്‍ജ്ജ് ഓഫീസര്‍ ശ്രീ. സുരേഷ് കെ ആര്‍, സിഡിഎസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി. മോളി രാജുകുമാര്‍, ശ്രീമതി. തുഷാര, ഐസിഡിഎസ് സൂപ്പർവൈസർ ഗൗരിപ്രിയ എന്നിവര്‍ പങ്കെടുത്തു.

കൗൺ സിലിംഗ് സൈക്കോളജിസ്റ്റായ രമ്യ ഫിലിപ്പ്, ടീം ആക്റ്റിനെ പ്രതിനിധീകരിച്ച് അജേഷ് അബ്രഹാം , ഈരാറ്റുപേട്ട എസ് ഐ ബിനോയ് തോമസ്, പ്രശസ്ത ഗാനരചയിതാവായ നിഖില്‍ ചന്ദ്രന്‍, റിസോഴ്സ് പേഴ്സൺ സന്തോഷ് കണിയാംപറമ്പില്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

50 തില്‍ അധികം കുട്ടികള്‍ പങ്കെടുത്ത ശില്‍പശാലയില്‍ നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, മാനസിക ആരോഗ്യം, ലഹരിമുക്ത കേരളം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ക്ലാസുകളാണ് സംഘടിപ്പിച്ചത് . വൈകിട്ട് 4 മണിയോടെ ശില്‍പശാല അവസാനിച്ചു.

Leave a Reply

Your email address will not be published.