മേലുകാവ് : മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സും മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സ്സെല്ലുമായി ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ‘വ്യക്തിത്വ വികസനം ‘ എന്ന വിഷയത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാർ ജി. എസ്. അധ്യക്ഷനായ ആയ പ്രോഗ്രാം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു സോമൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ദീപു ജോർജ്, ഡിപ്പാർട്മെന്റ് ഹെഡ്, ഡെന്റൽ കോളേജ്, ആലുവ ആശംസകൾ അറിയിച്ചു. ഡയറക്ടർ, സൈക്കോലോഗോസ് & ഈ .എൽ സി. ഈ. ട്രെയിനിങ് & കൗൺസിലിംഗ് സെന്റർ ഹെഡ്, ശ്രീ. എസ്. രാധാകൃഷ്ണൻ ക്ലാസ്സ് നയിച്ചു . കോളേജ് IQAC കോർഡിനേറ്റർ ഡോ. നിഷ ജോസഫ് സ്വാഗതവും ഓറിയന്റേഷൻ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പോൾ മാത്യൂസ് നന്ദി പറഞ്ഞു.