പേരൂരില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കടക്കം മൂന്നു പേര്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കടക്കം മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂനെയില്‍ നിന്നും എത്തിയ അഞ്ചംഗ കുടുംബത്തിലെ രണ്ടു പേര്‍ക്കും ഇവരുടെ ഡ്രൈവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ ഒമ്പതിനു നാട്ടിലെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരുകയായിരുന്നു ഇവര്‍. 21 നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തത്.

പേരൂര്‍ പായിക്കാട് സ്വദേശിക്കും ഇദ്ദേഹത്തിന്റെ മകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ, മകളുടെ ഭര്‍ത്താവ്, മകളുടെ മൂന്ന് വയസുള്ള കുട്ടി എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ നാട്ടിലെത്തിയത്.

Leave a Reply

%d bloggers like this: