കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ – സംക്രാന്തി റോഡില്‍ പാലത്തിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട കാര്‍ മുന്നില്‍പോയ കാറില്‍ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.
ഇന്നു വൈകിട്ട് 4 മണിയോടെയാണ് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പേരൂര്‍ പൂവത്ത്മൂടില് നിന്നും സംക്രാന്തിയിലേക്ക് പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍ പെട്ടത്.
Advertisements
പരിക്കേറ്റവരെ തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് സ്വദേശികളായ കുന്നുംപുറത്ത് വടക്കേതില്‍ ബിനിമോള്‍, മകന് വിഷ്ണു കെ ഷാജി, വിഷ്ണുവിന്റെ ഭാര്യമാതാവ് സുധ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല