പൂഞ്ഞാര്‍: ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശി പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിന്റെ പ്രവേശനകവാടം നാളെ 4 പി എം ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.
മാനേജര്‍ ഫാ:മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിക്കും. പാലാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും.
സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിയും മുന്‍ അധ്യാപകനുമായ പാലാ ഡിവൈഎസ്പി ഷാജു ജോസ്, സി എം ഐ കോട്ടയം വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ: ജോസ് ഐക്കരപറമ്പില്‍, അസി. മാനേജര്‍ ഫാ: ആന്റണി വാഴക്കാലായില്‍ , വാര്‍ഡ് മെമ്പര്‍ വര്‍ക്കി പി. യു , പിടിഎ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സജി കദളിക്കാട്ടില്‍, ഹെഡ്മാസ്റ്റര്‍ അലോഷ്യസ് അബ്രാഹം, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി ജേക്കബ്ബ്, സിസ്റ്റര്‍ ഫ്രാന്‍സിന്‍, റീന ഫ്രാന്‍സീസ്, ബീനാ അബ്രാഹം തുടങ്ങിയവര്‍ ആശംസകള്‍ നേരും.
പൂര്‍വ്വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളും അധ്യാപക- അധ്യാപകരും ചേര്‍ന്നു ഗുരുദക്ഷിണയായി പ്രവേശനകവാടം സകൂളിന് സമര്‍പ്പിക്കുന്നു. മതമൈത്രിയുടെ ഈറ്റില്ലമായ പെരിങ്ങുളം ഗ്രാമം കൈകോര്‍ത്തപ്പോള്‍ നെറ്റിപട്ടം കെട്ടിയ ഗജവീരന്റെ തലയെടുപ്പോടെ പ്രവേശനകവാടം ഉയരു കയായിരുന്നു.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ദീപക് അരീപ്ലാക്കല്‍ കവാടത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 20 ഫുള്‍ എ പ്ലസ് കരസ്ഥമാക്കി തുടര്‍ച്ചയായ പതിനാലാം തവണയും 100% വിജയം നേടി പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലെ മികച്ച സ്‌കൂളുകളിലൊന്നായി പെരിങ്ങുളം സ്‌കൂള്‍ തലയുര്‍ത്തി നില്‍ക്കുന്നു.
ഉദ്ഘാടന പ്രോഗ്രാമുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലൈവായി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19