കുര്യാക്കോസ് പടവന്റെ മാതാവ് പെണ്ണമ്മ ചെറിയാന്‍ അന്തരിച്ചു

പാലാ: പാലാ നഗരസഭ മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ മാതാവ് പരേതനായ പി വി ചെറിയാന്റെ ഭാര്യ പടവില്‍ പെണ്ണമ്മ ചെറിയാന്‍ (86) അന്തരിച്ചു. സംസ്‌കാരം നാളെ ( 29/12/ 2020, ചൊവ്വ) ഉച്ച കഴിഞ്ഞു 3.30ന് കവീക്കുന്ന് സെന്റ് അപ്രേംസ് ദേവാലയത്തില്‍. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്.

മക്കള്‍: തോമസ് ചെറിയാന്‍ (യു.എസ്.എ.), കുര്യാക്കോസ് പടവന്‍, സാലിമ്മ ജോസഫ് (യു.എസ്.എ.)

മരുമക്കള്‍: ഓമന തോമസ്, പന്തപ്പള്ളില്‍,പൊന്‍കുന്നം (യു.എസ്.എ.), റാണി കുര്യാക്കോസ്, ചെറുകര, ആലപ്പുഴ, ജോസ് ജോസഫ്, പന്തപ്പള്ളില്‍ (യു.എസ്.എ.).

ഫാ.തോമസ് പുറക്കരി സഹോദരനാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply