പെന്‍സില്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് ഏഷ്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി ടിബിന്‍ തോമസിന് മാതൃകലാലയമായ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന്റെ ആദരം.
ഏറ്റവും കൂടുതല്‍ കായിക താരങ്ങളുടെ പേരുകള്‍ പെന്‍സില്‍ കാര്‍വിങ്ങിലൂടെ ചുരുങ്ങിയ സമയം കൊണ്ട് രൂപകല്‍പ്പന ചെയ്തത് വഴിയാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
കൂടാതെ ടിബിന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, വിയറ്റ്നാം ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, നേപ്പാള്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ബംഗ്ലാദേശ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഐ.പി.എസ്.എ എന്നിവിടങ്ങളിലും റെക്കോര്‍ഡ് നേടിയിട്ടുണ്ട്.
മൈക്രോ ആര്‍ട്ട് കലയില്‍ (പെന്‍സില്‍ കൊത്തുപണി) തല്‍പ്പരനായ റ്റിബിന്‍ ആ കലയിലൂടെ തന്നെ സമൂഹത്തിന് രോഗവ്യാപനത്തെ കുറിച്ചും, സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ബോധവല്‍ക്കരണം നടത്തി ശ്രദ്ധനേടിയിരുന്നു.
അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ ബി.സി.എ. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ടിബിന്‍ തോമസ്. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ടിബിന്‍ പറഞ്ഞു.
റെക്കോര്‍ഡ് നേടിയ ടിബിനെ കോളേജ് മാനേജര്‍ വെരി. റവ. ഡോ. അഗസ്റ്റിന് പാലക്കാപറമ്പില്‍ അഭിനന്ദിച്ചു. ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ മൊമെന്റോയും പാരിതോഷികവും നല്കി.
ചടങ്ങില്‍ ബര്‍സാറും കോഴ്സ് കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. ജിലു ആനി ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഡോ. സിബി ജോസഫ് എന്നിവര്‍ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19