തൃക്കാക്കര ഉപതെരഞ്ഞെടുപ്പും യുഡിഎഫ് വിജയവും പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്തതായി പരിസ്ഥിതി ദിനമായ ഇന്ന് അഭിമാനിക്കാം എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. പരിസ്ഥിതി ദിനം പ്രമാണിച്ച്, വൃക്ഷത്തൈ നട്ടു കൊണ്ടുള്ള കെ.എസ.സി. യുടെ കോട്ടയം ജില്ലാ കമ്മിറ്റിയുട പരിപാടി ചിങ്ങവനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ്.
പരിസ്ഥിതി ആഘാത പഠനം എതിരാണെങ്കിലും കെ റെയിൽ നടപ്പാക്കുമെന്ന് ആവേശപൂർവ്വം പറഞ്ഞ കേരള മുഖ്യമന്ത്രി, തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, പരിസ്ഥിതിക്ക് ഏറെ വിരുദ്ധമായ കെ. റിയിലി൯റെ കാര്യം ഉൾപ്പെടെ ഒന്നും തന്നെ മിണ്ടുന്നില്ല എന്നത് അത് അത് ആ പദ്ധതിയുടെ ടെ അന്ത്യത്തിൻറെ തുടക്കമായി കാണാം എന്നും, പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതിക്ക് വലിയ സംഭാവനയാണ് അതുവഴി ലഭ്യമായിരിക്കുന്നത് എന്നും തോമസ് പറഞ്ഞു.
കേരള വിദ്യാർത്ഥി കോൺഗ്രസിനെയും വിദ്യാർത്ഥികളുടെ താൽപര്യങ്ങളെയും കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കുവാൻ കേരള വിദ്യാർത്ഥി കോൺഗ്രസിന് കഴിയട്ടെ എന്ന് തോമസ് ആശംസിച്ചു.