നാളികേരത്തിന്റെ നാടായ കേരളം, അഭിമാനകരമായ നേട്ടങ്ങളാണ് കര്‍ഷകരുടെ നിരന്തര ശ്രമം മൂലം ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ നാളികേരത്തിന് ഇന്ന് ന്യായവിലയില്ല, എന്നു മാത്രമല്ല തികച്ചും വില ഇടിഞ്ഞ് കര്‍ഷകന് ഒരു വിധത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കിലോയ്ക്ക് 45 രൂപയില്‍ കൂടുതലുണ്ടായിരുന്നത് 30 രൂപയിലെത്തിയിരിക്കുന്നു. നാളികേരത്തിന് കുറഞ്ഞത് 45 രൂപ എങ്കിലും കുറഞ്ഞ വില നിശ്ചയിച്ച്, ആ വിലയ്ക്കു സംഭരിക്കുവാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകണം എന്ന് പിസി തോമസ് ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
കേരള സര്‍ക്കാര്‍ കുറഞ്ഞ വിലയായി 32 രൂപ എന്നു നിശ്ചയിച്ച്, ചുരുക്കം ചിലയിടങ്ങളില്‍ ആ വലയ്ക്കു സംഭരിക്കുവാന്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. കര്‍ഷകരോട് കാട്ടുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖില കേരള അടിസ്ഥാനത്തില്‍ തന്നെ കുറഞ്ഞ വില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) 45 രൂപയായി എങ്കിലും നിശ്ചയിച്ച്, ആ വിലയ്ക്ക് കേരളത്തിലെമ്പാടും സംഭരണം നടത്തണം. കേരള മുഖ്യമന്ത്രിക്ക് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ തോമസ് ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19