48 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ

ഈരാറ്റുപേട്ട: ചിറ്റാറിലെ കര്‍ഷകനായ പി.പി. മത്തായി വനംവകുപ്പിലെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിട്ടു 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുകയാണ്. അറസ്റ്റു വൈകിപ്പിക്കുന്നത് കര്‍ഷക സമൂഹത്തോടും മരിച്ചവ്യക്തിയുടെ സ്‌നേഹത്തോടും കാണിക്കുന്ന അനാദരവും ആയിട്ട് മാത്രമേ കാണാന്‍ കഴിയൂ.

അതുകൊണ്ട്തന്നെ 48 മണിക്കൂറിനുള്ളില്‍ പോലീസ് നടപടി സ്വീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബാംഗങ്ങളോടൊപ്പം പത്തനംതിട്ട എസ്പി ഓഫീസിനു മുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്നും പിസി ജോര്‍ജ് എംഎല്‍എ അറിയിച്ചു.

join group new

Leave a Reply

%d bloggers like this: